sandeep-chandran

TOPICS COVERED

റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി. ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നിലവില്‍ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത്.  

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കൊടകര കനകമല കാട്ടുകലക്കല്‍ വീട്ടില്‍ സന്തോഷ് കാട്ടുങ്ങല്‍ ഷണ്‍മുഖന്‍ (40), കൊല്ലം മേയന്നൂര്‍ കണ്ണംകര പുത്തന്‍ വീട്ടില്‍ സിബി സൂസമ്മ ബാബു(27), എറണാകുളം കുറമ്പാശേരി റെനിന്‍ പുന്നയ്ക്കല്‍ തോമസ്(43) എന്നിവരെ തിരികെ  എത്തിക്കുന്നതിനും സഹായം തേടിയിട്ടുണ്ട്.  ഇവരെ തിരികെ എത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നു പേരുടെയും കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.