child-was-not-found-during-
  • തിരച്ചിലിന് വനിതാ പൊലീസടക്കമുള്ള സംഘം
  • പെണ്‍കുട്ടിയെ കണ്ടത് ബാംഗ്ലൂര്‍– കന്യാകുമാരി എക്സ്പ്രസില്‍
  • പെണ്‍കുട്ടി അല്‍പം ദേഷ്യത്തിലായിരുന്നുവെന്ന് ട്രെയിന്‍ യാത്രക്കാരി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാലുമണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇതേ ട്രെയിനിൽ കുട്ടിയുടെ എതി‍ർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്. തമിഴ്നാട് പൊലീസിനെ വിവരം അറിയച്ചതായും അവർ തിരച്ചിൽ ആരംഭിച്ചതായും  ഡിസിപി ഭരത് റെഡ്ഡി പ്രതികരിച്ചു

ട്രെയിനിലെ യാത്രക്കാരി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മലയാളം വശമില്ലാത്തതിനാല്‍ നടന്നില്ല. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ വശമുള്ളൂ എന്നതാണ് മറ്റൊരു വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വനിതാപൊലീസടക്കമുള്ള സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരി പൊലീസിനും ആര്‍.പി.എഫിനും നാഗര്‍കോവില്‍ എസ്.പിക്കും പെണ്‍കുട്ടിയുടെ ചിത്രം കൈമാറിയെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു. 

അതേസമയം പെണ്‍കുട്ടി അല്‍പം ദേഷ്യത്തിലായിരുന്നുവെന്നും പാറശാല വരെ ട്രെയിനില്‍ തന്നെയുണ്ടായിരുന്നുവെന്നും ചിത്രം പകര്‍ത്തിയ ബബിത മനോരമന്യൂസിനോട് പറഞ്ഞു. ട്രെയിനില്‍ തിരക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടി തനിച്ചായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Kerala Police including women police has gone to Kanyakumari in search of missing girl