ശാരദ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി. ഡോ വി. വേണു ഒാഗസ്റ്റ് 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വി. വേണുവിന്‍റെ ജീവിത പങ്കാളിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് ശാരദ മുരളീധരന്‍. ഭര്‍ത്താവില്‍നിന്ന് ചീഫ് സെക്രട്ടറി പദവി ഭാര്യ ഏറ്റെടുക്കുന്നത് അപൂര്‍വ ചരിത്രം. ഇരുവരും 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
നേരത്തേയും ദമ്പതികള്‍ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രാമചന്ദ്രന്‍ – പത്മാ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ്‌സെക്രട്ടറിമാരായ ദമ്പതിമാരാണ്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരന്‍.