protestkayyettam

TOPICS COVERED

വൈക്കം നഗരസഭാ പരിധിയിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ എ.ഐ.ടി.യു.സി, സിപിഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സിപിഐ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എംഎല്‍എ സി.കെ ആശ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിപിഐ നേതാക്കളടക്കം 4 പേർ ആശുപത്രിയിൽ ചികിൽസ തേടി.

 

തോട്ടുവക്കം, വൈപ്പിന്‍പടി, ലിങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃതമായി കെട്ടിയിരുന്ന കടകളും മീന്‍തട്ടുകളുമാണ് പൊളിച്ചു നീക്കിയത്. അറസ്റ്റിൽ പ്രതിഷേധിച്ച് ഭരണകക്ഷി എംഎൽഎ തന്നെ പ്രവർത്തകർക്കൊപ്പം  ഒരു മണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ പ്രതിഷേധിച്ചു.

ENGLISH SUMMARY:

Evacuation of street vendors prevented; Conflict between CPI leaders and police