rent-house-issue

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. വാടക വീട്ടിലേക്ക് മാറാൻ കഴിയാത്ത ഒട്ടേറെ പേരാണ് ഇപ്പോഴും ക്യാംപിൽ കഴിയുന്നത്. എന്നാൽ തടസ്സങ്ങളൊന്നും ഇല്ലെന്നാണ് സർക്കാർ വാദം. 

 

മുണ്ടക്കൈ - ചൂരൽമല മേഖലയിലെ 500 ഓളം വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണമായും ഭാഗികമായും തകർന്നത്. മുഖ്യമന്ത്രി പറഞ്ഞ കണക്കനുസരിച്ച് ആണെങ്കിൽ 300ലധികം കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള സൗകര്യം മാത്രമേ നിലവിൽ ആയിട്ടുള്ളൂ. ബാക്കിയുള്ളവർ സ്വന്തം നിലയ്ക്ക് വാടകവീടുകൾ കണ്ടെത്തേണ്ടി വരും. എന്നാൽ മേപ്പാടിയിലും പരിസര പഞ്ചായത്തുകളിലും 6000 രൂപയ്ക്ക് വാടക വീടുകൾ കിട്ടാനില്ല. അഡ്വാൻസായി വൻ തുക നൽകാനും കഴിയില്ല. സർക്കാർ കണ്ടെത്തിയ പല ക്വാർട്ടേഴ്സുകളും താമസ യോഗ്യമല്ല എന്ന് പറഞ്ഞ് ആളുകൾ പോകാൻ മടിക്കുന്നുണ്ട്. ഇവർക്ക് എന്ത് ബദൽ സൗകര്യമൊരുക്കുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് ധാരണയില്ല.

ENGLISH SUMMARY:

Rehabilitation of Mundakai - Churalmala landslides disaster victims delayed