സഹജീവി സ്നേഹത്തിന്‍റെയും ചേർത്ത് പിടിക്കലിന്‍റെയും വേറിട്ട ഒരു മാതൃക കാണാം ഇടുക്കി നെടുങ്കണ്ടത്ത് . തെരുവുനായ ശല്യം തദ്ദേശ സ്ഥാപനങ്ങൾക്ക് തലവേദനയാകുന്ന കാലത്താണ് ഒരു ജീവൻ രക്ഷിക്കാൻ പഞ്ചായത്ത് തന്നെ കൈ കോർത്തത്. അതാണ് റോക്കിയുടെ കഥ.
നെടുങ്കണ്ടം ടൗണിലേ അന്തേവാസിയാണ് റോക്കി .കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കുന്നതിനിടെയാണ് റോക്കിയുടെ കാൽ കമ്പിക്കുരുക്കിൽ അകപ്പെട്ടത്. ഗുരുതര പരുക്കേറ്റ റോക്കിയുടെ കാലിലെ മാംസവും രോമവും അഴുകി അസ്ഥി പുറത്തേക്ക് വന്നു. ഈ നരകയാതന കേട്ടറിഞ്ഞ റസ്ക്യു ടീം റോക്കിയെ തൊടുപുഴയിലെത്തിച്ച് പരിചരിച്ചു. മുട്ടിനു താഴെ കാൽ വെച്ച് മുറിച്ചു മാറ്റി. അങ്ങനെ, ഒരുമാസം നീണ്ട ചികിത്സക്ക് ശേഷം അവൻ വീണ്ടും പഴയ റോക്കിയായി.
തീർന്നില്ല, നാട്ടുകാരുടെ കണ്ണിലുണ്ണി ആയ റോക്കിയുടെ ചികിത്സ ചെലവ് മുഴുവൻ ഏറ്റെടുത്ത് നെടുങ്കണ്ടം പഞ്ചായത്ത് വേറിട്ട മാതൃകയായി. നെടുങ്കണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് കൂട്ടുകാരോടൊപ്പം പുതിയ ജീവിതത്തിലേക്ക് ചുവട് വച്ച് തുടങ്ങിയിരിക്കുകയാണ്