സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിന് യോഗ്യനാണോ എന്ന സംശയം ഉണ്ടെന്നും മാറ്റിനിർത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും സംവിധായകൻ ഭദ്രൻ മനോരമ ന്യൂസിനോട്. അടുത്തകാലത്തായി തെറ്റുകൾ മറയ്ക്കുന്ന രീതി രാഷ്ട്രീയത്തിൽ കാണുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ അമ്മയുടെ പ്രതികരണം വൈകിയതിന്റെ കാരണം മറ്റ് തിരക്കുകൾ എന്ന സിദ്ദിഖിന്റെ പരാമർശത്തെയും ഭദ്രൻ രൂക്ഷമായി വിമർശിച്ചു. നിലവാരം നിലനിർത്തിയിട്ട് വേണ്ടേ മറ്റു തിരക്കുകൾ. റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നും ഭദ്രൻ പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.