ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. രഞ്ജിത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ആരോപണവും രഞ്ജിത്തിന്റെ മറുപടിയും സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ തന്റെ നിലപാടും അതുതന്നെയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. തൊഴില്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിശോധിക്കുമെന്നും എന്നാല്‍ തൊഴില്‍ ലംഘനമുണ്ടായെന്ന് വെറുതേ പറഞ്ഞാല്‍ പോരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.