സിനിമയില്‍ അഭിനയിക്കുന്നതിനായി അഡ്ജസ്റ്റ് ചെയ്യാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവശ്യപ്പെട്ടതായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസ്നിയ അഷിം. കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തു. അതേസമയം പ്രതികരിച്ചാല്‍ അവസരങ്ങള്‍ ഇല്ലാതെയാക്കുന്നുവെന്നും അസ്നിയ വെളിപ്പെടുത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ചൂഷണത്തിന് വിധേയരാക്കുന്നുവെന്നും അസ്നിയ ആരോപിച്ചു.