പതിനയ്യായിരത്തോളം കുട്ടികൾ എത്തുന്ന കലോത്സവവേദിയിൽ സേവനം ബഹിഷ്കരിച്ച് തിരുവനന്തപുരത്തെ സർക്കാർ ഡോക്ടർമാർ. 25 വേദികളിലും ഡോക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും സഹകരിക്കില്ലെന്ന് അവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു.
Read Also: കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
ഓരോ വേദിയിലും ഒരു ഡോക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം ഉണ്ടാകേണ്ടതാണ്. എം എൽ എ യ്ക്ക് പരുക്കേറ്റ കൊച്ചി അപകടത്തിന്റെ കൂടി പശ്ചാത്തലത്തിൽ വലിയ ആരോഗ്യ സുരക്ഷാ വീഴ്ചയാണ് കലോത്സവ വേദികളിൽ സംഭവിച്ചിരിക്കുന്നത്
ആര്യനാട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോക്ടർ ഡി നെൽസണെ സ്വകാര്യ പ്രാക്ടീസ് നടത്തി എന്ന പേരിൽ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മൂന്നു മാസത്തിലേറെയായി ഡോക്ടർമാർ നിസ്സഹകരണ സമരത്തിലാണ്. ഇതിൻറെ തുടർച്ചയായി ആണ് കലോത്സവ ഡ്യൂട്ടിയും ബഹിഷ്കരിച്ചത്. ഓരോ വേദിയിലും ഒരു ഡോക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം ഉണ്ടാകേണ്ടതാണ്. എം എൽ എ യ്ക്ക് പരുക്കേറ്റ കൊച്ചി അപകടത്തിന്റെ കൂടി പശ്ചാത്തലത്തിൽ വലിയ ആരോഗ്യ സുരക്ഷാ വീഴ്ചയാണ് കലോത്സവ വേദികളിൽ സംഭവിച്ചിരിക്കുന്നത്
വിഷയം വാര്‍ത്തയായതോടെ ആരോഗ്യ സെക്രട്ടറി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പുകിട്ടിയതോടെ കലോല്‍സവം ബഹിഷ്കരിക്കാനുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ തീരുമാനം പിന്‍വലിച്ചതായി കെ.ജി.എം.ഒ.എ. അറിയിച്ചു.