TOPICS COVERED

പന്തളം കുളനടയിൽ എംസി റോഡിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  23 പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി മിഥുൻ ആണ് മരിച്ചത്. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ എമറാൾഡ് ബസ് ദിശ തെറ്റി റബ്ബർ ഷീറ്റുമായി വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയെന്നു സംശയിക്കുന്നു. 

രണ്ടു വാഹനങ്ങളുടെയും ക്യാബിൻ പൂർണമായും തകർന്നു.   കുടുങ്ങിക്കിടന്ന ഡ്രൈവർമാരെ ഒന്നരമണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ 22 പേർ ബസ് യാത്രക്കാരാണ്. പരുക്കേറ്റവർ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സ്ഥിരം അപകടമേഖലയായ എം സി റോഡിലെ കുളനടയ്ക്കും മാന്തുകയ്ക്കും ഇടയിലാണ് അപകടം. 

ENGLISH SUMMARY:

Bus driver dies in collision with lorry, 23 injured