sreelekha-mitraN

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിനുപിന്നില്‍ ഗൂഢാലോചനയില്ലെന്ന് നടി ശ്രീലേഖ മിത്ര. മാനനഷ്ടക്കേസ് കൊടുക്കാന്‍ രഞ്ജിത്തിന് അവകാശമുണ്ട്. വ്യക്തിവൈരാഗ്യമില്ല. വെളിപ്പെടുത്തലുകള്‍ തുടര്‍ന്നാല്‍ സിനിമയിലെ 90 ശതമാനംപേരും പുറത്താകുമെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു . 

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്ഥാനം ഒഴിഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ടെന്നാണ് രഞ്ജിത്തിന്റെ നിലപാട്. നീളന്‍ ശബ്ദ പ്രതികരണം പുറത്തുവിട്ടായിരുന്നു രാ‍ജിയില്‍ കയ്യൊപ്പിട്ടത്. എല്ലാ പഴിയും മാധ്യമങ്ങള്‍ക്ക്. സര്‍ക്കാരിനെതിരായ സംഘടിത ആക്രമണമെന്നും രഞ്ജിത്ത് പറഞ്ഞു. 

ENGLISH SUMMARY:

Neither happy nor sad, says Sreelekha Mitra on Ranjith’s resignation