TOPICS COVERED

കടുത്ത പനിയെ തുടർന്നു വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമയാണ് മരിച്ചത്. 21 വയസായിരുന്നു. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. 

വിവാഹത്തിനു മുൻപ് തന്നെ ചെറിയ പനിയും അസ്വസ്ഥതകളും ഉണ്ടായിരുന്നു ഷഹാനയ്ക്ക്. വിവാഹച്ചടങ്ങിനു ശേഷം പനി ശക്തമായി. അതോടെ അന്നു വൈകിട്ട് തന്നെ ഷഹാനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷഹാനയുടെ മരണം ഏറെ ഞെട്ടലോടെയാണ് നാട് കേട്ടത്. 21കാരിയുടെ അപ്രതീക്ഷിതമരണം ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീടും കുടുംബവും.  

The newlywed bride was admitted to the hospital on her wedding day due to high fever and succumbed to death:

The newlywed bride was admitted to the hospital on her wedding day due to high fever and succumbed to death. Shahana Fatima, daughter of Mammootty-Jubairia couple of Wayanad Anchukunn.