നടി ദിവ്യ ഗോപിനാഥിന്റെ പരാതിയിൽ തനിക്ക് സംഭവിച്ച തെറ്റ്, ഏറ്റുപറഞ്ഞ് മാപ്പ് വരെ പറഞ്ഞതാണെന്ന് നടൻ അലൻസിയർ. അന്നങ്ങനെ സംഭവിച്ചു, തന്റെ സമീപനം വിഷമമുണ്ടാക്കിയെന്ന് മനസിലാക്കിയപ്പോൾ തന്നെ മാപ്പും പറഞ്ഞു. ആരുടേയും അവസരം നഷ്ടപ്പെടുത്താനുള്ള കഴിവ് തനിക്ക് ഇല്ലെന്നും ഒരു പവർ ഗ്രൂപ്പിന്റെയും ആളല്ല താണെന്നും നടൻ അലൻസിയർ മനോരമ ന്യൂസിനോട് പറഞ്ഞു.
എന്റെ വീട്ടിലൊരു ഭാര്യയുണ്ട്, കുടുംബമുണ്ട്. ഇതിന്റെ പേരിൽ ഞാൻ മാധ്യമ വിചാരണ നേരിട്ടയാളാണ്. കോടതിയുടെ വിചാരണ നേരിടാൻ ഞാൻ തയ്യാറാണ്. ഇത് വീണ്ടും തുടർ ചർച്ചയ്ക്ക് വയ്ക്കരുത്. എന്റെ ഒരു മാപ്പ് കൊണ്ട് എന്നെ കുറ്റവാളിയാക്കാമെന്ന് വിചാരിക്കേണ്ട. എന്റെ ദൗർബല്യമായിരിക്കാം ഞാൻ അന്ന് പറഞ്ഞ മാപ്പ്. അത് മുതലെടുക്കാമെന്ന് വിചാരിക്കേണ്ട. - അലൻ സിയർ വ്യക്തമാക്കി.
നടന്‍ അലന്‍സിയറിനെതിരെ 2018ല്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് നടി ദിവ്യ രംഗത്തെത്തിയിരുന്നു. ആഭാസം സിനിമ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. അമ്മ ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു . കടന്നുപടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിട്ടുണ്ട്.
എന്റെ വീട്ടിലൊരു ഭാര്യയുണ്ട്, കുടുംബമുണ്ട്. ഇതിന്റെ പേരിൽ ഞാൻ മാധ്യമ വിചാരണ നേരിട്ടയാളാണ്. കോടതിയുടെ വിചാരണ നേരിടാൻ ഞാൻ തയ്യാറാണ്. ഇത് വീണ്ടും തുടർ ചർച്ചയ്ക്ക് വയ്ക്കരുത്. എന്റെ ഒരു മാപ്പ് കൊണ്ട് എന്നെ കുറ്റവാളിയാക്കാമെന്ന് വിചാരിക്കേണ്ട. എന്റെ ദൗർബല്യമായിരിക്കാം ഞാൻ അന്ന് പറഞ്ഞ മാപ്പ്. അത് മുതലെടുക്കാമെന്ന് വിചാരിക്കേണ്ട.