മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിലെ പ്രധാനികളാണ് നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ എന്നിവരെന്ന് വെളിപ്പെടുത്തി നടി മീനു മുനീർ.

ഞാനറിയാതെ അമ്മയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നീ മണ്ടിയാണ് എന്നാണ് മുകേഷ് തന്നോട് പറഞ്ഞത്. എന്‍റെ മോള് ആര്‍ക്കും കൊടുക്കാന്‍ തയ്യാറൊന്നുമല്ലല്ലോ?, ബെഡ് ഷെയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ? അപ്പോ നീ ഇങ്ങനെ തന്നെ ചെയ്തോ എന്ന് പരിഹസിച്ചുകൊണ്ട് മുകേഷ് അപമാനിച്ചുവെന്നും അവര്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍ വ്യക്തമാക്കി.

മിനുവിനെ അറിയില്ല എന്ന് വളരെ സിംപിളായി ആ നാല് പേരും പറഞ്ഞല്ലോ?. ഇവര്‍ എന്നോടൊപ്പം അഭിനയിച്ചവരാണ്. 3 സിനിമ കഴിഞ്ഞാല്‍ അമ്മയില്‍ അംഗത്വം തരണമെന്നാണ്. എന്നാല്‍ 6 സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിട്ടും എന്നെ അറിയില്ല എന്നാണ് ഇവര്‍ പറയുന്നത്. ബെഡ് ഷെയര്‍ ചെയ്യാത്തത് കൊണ്ട് ഇവര്‍ നാല് പേരും എനിക്ക് അംഗത്വം തരില്ലെന്ന ഉറച്ച നിലപാടിലായിരുന്നു.

താന്‍ വരുമ്പോള്‍ മുറിയുടെ വാതില്‍ തുറന്നിടണം എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. ഭയങ്കരമായി തകര്‍ന്ന് പോയി. ഓവര്‍ കോണ്‍ഫിഡന്‍സ് ഏറ്റവും കൂടുതല്‍ നടന്‍ മുകേഷിനായിരുന്നുവെന്നും മിനു ‘കൗണ്ടര്‍ പോയിന്റി’ ല്‍ പറയുന്നു.

ENGLISH SUMMARY:

Four main characters in the power group; minu muneer