ഹരിയാനയിലെ ആദ്യ ഫലസൂചന വന്നപ്പോള്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റിട്ട വിടി ബല്‍റാമിനെ ട്രോളി കമന്‍റ് പൊങ്കാല. കശ്മീരിലും ഹരിയാനയിലും ജനാധിപത്യത്തിന്റെ നനുത്ത മഞ്ഞ്‌ പൊഴിയുന്നുവെന്ന ക്യാപ്ഷനോടെ ഇട്ട പോസ്റ്റിലാണ് ഫലം ബിജെപിക്ക് അനുകൂലമായതോടെ പരിഹാസ കമന്‍റുകള്‍ നിറഞ്ഞത്. 

ഹരിയാനയില്‍ റിസൾട്ടുകൾ മാറിമറിഞ്ഞതോടെ, വിജയികളാവുന്ന ബിജെപിക്കാർ അർമ്മാദിക്കുന്നത് മനസ്സിലാക്കാമെന്നും പക്ഷേ എന്തിനാണ് സിപിഎമ്മുകാര്‍ കമന്‍റിലൂടെ വന്ന് ആർത്തുവിളിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

വിടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

കശ്മീരിനൊപ്പം ഹരിയാണയിലും എന്റെ പാർട്ടി വിജയത്തിലേറുമെന്ന പ്രതീക്ഷ ജനിപ്പിച്ചിരുന്ന ആദ്യ ഘട്ടത്തിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ ഒരു സംസ്ഥാനത്ത് ബിജെപി പരാജയപ്പെടുന്ന സാഹചര്യം മുന്നിൽക്കാണുമ്പോൾ എന്നേപ്പോലൊരാൾക്ക് സന്തോഷമുണ്ടാവുന്നത് സ്വാഭാവികമാണല്ലോ.

എന്നാൽ പിന്നീട് റിസൾട്ടുകൾ മാറിമറിഞ്ഞപ്പോൾ വിജയികളാവുന്ന ബിജെപിക്കാർ അർമ്മാദിക്കുന്നത് മനസ്സിലാക്കാം. പക്ഷേ എന്തിനാണ് പിണറായിയുടേയും മറ്റും ഫോട്ടോ പ്രൊഫൈൽ പിക് ആക്കിയ വേറെ കുറേയാളുകൾ കൂടെച്ചേർന്ന് ആർത്തുവിളിക്കുന്നതെന്ന് മാത്രം മനസ്സിലാവുന്നില്ല.

പുതിയ കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ 'ഇന്ത്യ' സഖ്യത്തിന് അഭിനന്ദനങ്ങൾ.

ENGLISH SUMMARY:

VT Balram facebook post on haryana elections