മുകേഷിനെതിരെ നാളെ ലൈംഗിക പീഡന പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍. അന്വേഷണസംഘം വിവരങ്ങള്‍ തേടിയെന്നും മിനു വ്യക്തമാക്കി.
അമ്മ സംഘടന മുൻ ഭാരവാഹികളായ മുകേഷ്, ജയസൂര്യ അടക്കമുള്ള നാല് നടന്മാർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയിൽ അംഗത്വതിന്നായി സമീപിച്ചപ്പോൾ മുകേഷ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. സിനിമ ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചുവെന്നും നടി വെളിപ്പെടുത്തി. നടന്മാർക്ക് വഴങ്ങാത്തതിന്റെ പേരിൽ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നും നടന്മാർക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും മിനു മനോരമ ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് നേതാവ് അഡ്വ.വി.എസ് ചന്ദ്രശേഖരനെതിരെയും മിനു മുനീർ ആരോപണം ഉന്നയിച്ചു