നടന് ബാബുരാജിനെതിരെ അതിഗുരുതര ആരോപണവുമായി നടി. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു. ക്രൂരമായി പെരുമാറി. സഹോദരതുല്യമായ ബന്ധമായിരുന്നു അദ്ദേഹവുമായെന്നും നടി. സംവിധായകന് ശ്രീകുമാര്‍ മേനോന് എതിരെയും ആരോപണം. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
അതേസമയം, യുവനടിയുടെ ലൈംഗിക ആരോപണം തള്ളി നടന് ബാബുരാജ്. 2019ല്‍ ആലുവയിലെ വീട്ടില്‍വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. '2015 മുതല്‍ 2020വരെ താന്‍ താമസിച്ചിരുന്നത് മൂന്നാറിലാണ് . ഇല്ലാത്ത വീട്ടില്‍വച്ച് കാണാത്തയാളെ പീഡിപ്പിച്ചുവെന്നാണ് പറയുന്നതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബുരാജ് . ആരോപണത്തിന് പിന്നില്‍ മറ്റുലക്ഷ്യങ്ങളെന്നും ബാബുരാജ്