‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി ഭരണ സമിതിയുടെ രാജി ആരോപണവിധേയരെ സന്തോഷിപ്പിക്കാനോയെന്ന് അനൂപ് ചന്ദ്രന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുംകൂടി രാജിവച്ചത് എന്തിനെന്നും ചോദ്യം. ‘അമ്മ’ സംഘടനയെ നിലനിര്‍ത്തിയത് മോഹന്‍ലാലിന്റെ കരുണ മാത്രമാണ്. അദ്ദേഹം എപ്പോഴും അമരത്ത് ഉണ്ടാകണമെന്നും അനൂപ് ചന്ദ്രന്‍ ആവശ്യപ്പട്ടു.
ജഗദീഷ് ഇപ്പോള്‍ സംസാരിക്കുന്നത് കപടനിലപാടെന്നും അനൂപ് ചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇലക്ഷന് തലേന്ന് മോഹന്‍ലാലിനൊപ്പം എന്ന് പ്രഖ്യാപിച്ചയാളാണ് ജഗദീഷ്. തങ്ങളാണ് ഔദ്യോഗിക പാനലെന്ന് അവകാശപ്പെട്ട് വിഡിയോ അയച്ചെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
'അമ്മ' ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വച്ച മോഹൻലാല്‍ വ്യക്തമാക്കി. നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുെട േനതൃത്വത്തിലാവും. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.