ashiq-abu-criticized-b-unni

അമ്മയ്ക്ക് പിന്നാലെ സാങ്കേതിക പ്രവര്‍‌ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി.  തൊഴില്‍ നിഷേധത്തിന് നേതൃത്വം നല്‍കിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍നിന്ന്  പുറത്താക്കണമെന്ന് സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അംഗവുമായ ആഷിക് അബു ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

 

ലൈംഗികാതിക്രമം നടത്തിയവരുടെ പേരുകള്‍ പുറത്തുവരണമെന്നത് മാത്രമല്ല അതിജീവിതകള്‍ക്ക് നിയമ സഹായം നല്‍കുന്നതിനടക്കം വനിതാ അംഗങ്ങളുടെ കോര്‍ കമ്മിറ്റി വരുമെന്ന് ഫെഫ്ക വ്യക്തമാക്കിയതിന് പിന്നാലെയാണ് ബി.ഉണ്ണിക്കൃഷ്ണന്‍റെ നിലപാട് തികഞ്ഞ കാപട്യമാണെന്ന് ആഷിക് അബു ആരോപിച്ചത്. ഇടതുപക്ഷമെന്ന് നടിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രബലരെ തുണയ്ക്കുന്നയാളാണ് ഉണ്ണിക്കൃഷ്ണനെന്നാണ് ആരോപണം.

തൊഴില്‍നിഷേധത്തിന്‍റെ പേരില്‍ കോംപറ്റിഷന്‍ കമ്മിഷനില്‍ പിഴയൊടുക്കേണ്ടി വന്നയാളായതിനാല്‍ ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് മാറ്റണണമെന്നാണ് വിനയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. 

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ അഭിപ്രായം തുറന്നുപറഞ്ഞതിനൊപ്പം അമ്മ എക്സിക്യുട്ടീവിന്‍റെ രാജി വിപ്ലവകരമായ നവീകരണത്തിന്‍റെ തുടക്കമാവട്ടെയെന്നും ഫെഫ്ക പ്രതികരിച്ചെങ്കിലും വ്യക്തിപരമായ വിമര്‍ശനങ്ങളോട് ബി.ഉണ്ണിക്കൃഷ്ണന്‍ മിണ്ടിയിട്ടില്ല.  

ENGLISH SUMMARY:

Ashiq Abu criticized B. Unnikrishnan