കൊച്ചിൻ ഷിപ്‌യാർഡിലും സ്റ്റാഫ് ക്വാട്ടേഴ്സുകളിലും എൻ.ഐ.എ റെയ്ഡ്. കപ്പൽശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയ കേസുമായി ബന്ധപ്പെട്ട ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട ഷിപ്പ്‌യാർഡിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഞ്ചൽ പായൽ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കാണ് പ്രതിരോധ കപ്പലുകളുടെ ഉള്ളിലെ ചിത്രങ്ങൾ അടക്കമുള്ള നിർണായക വിവരങ്ങൾ കൈമാറിയത്. 2023 മാർച്ച് 1 മുതൽ ഡിസംബർ 19 വരെ ഏഞ്ചൽ പായൽ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കാണ് നിർണായക വിവരങ്ങൾ ചോർത്തിയത്. പൂക്കോടൻ നിർമാണത്തിലിരിക്കുന്ന പ്രതിരോധ കപ്പലിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി. വിവിഐപികളുടെ സന്ദർശന വിവരങ്ങളും കപ്പലുകൾക്കുള്ളിലെ സംഭവങ്ങളും എയ്ഞ്ചൽ പായൽ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് ചോർന്നു.