‘അമ്മ’ ഭരണസമിതിയുടെ കൂട്ടരാജിയില്‍ ഭിന്നതയുമായി സരയുവും അനന്യയും. രാജിവച്ചിട്ടില്ലെന്ന് ഇരുവരും നിലപാടെടുത്തു. ഇതോടെ ‘അമ്മ’യിലെ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. എന്നാല്‍ ഭരണസമിതി ഇല്ലാത്തിടത്ത് എങ്ങനെ തുടരുമെന്ന ചോദ്യം മുന്‍ നേതൃത്വം ഉന്നയിച്ചു. നിയമോപദേശം ലഭിച്ചശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുന്‍ നേതൃത്വം അറിയിച്ചു.