യുവകഥാകാരിയുടെ പരാതിയില്‍ സംവിധായകന്‍ വി.കെ.പ്രകാശിനെതിരെ കേസ്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രത്യേകസംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് തുടര്‍ന്ന് കൊല്ലം പൊലീസിന് കൈമാറുകയായിരുന്നു. സിനിമാ മേഖലയിലെ പീഡനപരാതികളിലെ പത്താമത്തെ കേസാണിത്.