livethon

വയനാട് ദുരിത ബാധിതരെ ചേർത്തു നിർത്തി മനോരമ ന്യൂസിന്‍റെ ലൈവത്തൺ. ദുരിന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കിട്ടാതെയും വാടക വീടുകളിൽ സൗകര്യങ്ങളില്ലാതെയും കഴിയുന്നവരുടെ അവസ്ഥ മനോരമ ന്യൂസ് തുറന്നു കാണിച്ചു. പുനരധിവാസം പുത്തമലയിലെ പ്രഖ്യാപനം പോലെ പാഴ് വാക്കാകരുതെന്നും ജന പ്രതിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. 

 

ഹോൾഡ് മണ്ണും മനസും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ഓരോ മനുഷ്യരും സർക്കാരും സമൂഹവും ചേർത്തു പിടിക്കുമ്പോഴും ചില കാര്യങ്ങൾ ഇവർക്ക് പറഞ്ഞേ പറ്റു. വാടക വീടുകളിലേക്ക് മാറ്റപ്പെട്ടവർ നേരിടുന്ന ദുരിതങ്ങളും ചില്ലറയല്ല.

പലയിടങ്ങളായി ചിതറപ്പെട്ടവരെ ഒരു സ്ഥലത്ത് താമസിപ്പിക്കാനാ കണമെന്നും പുത്തുമലയിലെപ്പോലെ പറഞ്ഞ് പറ്റിക്കരുതെന്നും ഇവർ പറയുന്നു. കടങ്ങൾ എഴുതി തള്ളമെന്നും പുനരധിവാസം ഉറപ്പുവരുത്തമെന്നും വ്യാപാരികൾ. ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞ് കിടക്കുന്നത് കാരണം പട്ടിണിയിലായ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അനുഭവങ്ങൾ ലൈവത്തണിലൂടെ പങ്കുവച്ചു. 

ENGLISH SUMMARY:

Manorama News Liveathon for Wayanad victims