തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് മുഖ്യമന്ത്രിയോട് മുകേഷ്. പരാതി ഉന്നയിച്ച നടി തന്നെ ഭീഷണിപ്പെടുത്തി. ചാറ്റുകള്‍ അടക്കം തെളിവുകള്‍ കൈവശമുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രാജി ആവശ്യവും സിപിഎം സംരക്ഷണവും തുടരുന്നതിനിടെ, നടിയുടെ പരാതിയില്‍ എം.മുകേഷ് എം.എല്‍.എയ്ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്ത് പൊലീസ്. കൊച്ചി മരട് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകളും ചുമത്തി. കൊച്ചിയില്‍ ഇന്നലെ പത്തുമണിക്കൂര്‍ നീണ്ട പരാതിക്കാരിയായ നടിയുടെ മൊഴിയെടുക്കലിന് പിന്നാലെയാണ് നിര്‍ണായക നടപടി. മുകേഷ് എവിടെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെ, തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ കൂട്ടി. വിവിധ കോണുകളില്‍ നിന്ന് മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുകയാണ്.