suresh-gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ തൃശൂരിലെ ദൃശ്യമാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മാധ്യമ പ്രവർത്തകർ ഇന്ന് സുരേഷ്ഗോപിയ്ക്ക് എതിരെ പരാതി നൽകും. 

തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ബി.ജെ.പിയുടേത് വിരുദ്ധ അഭിപ്രായമാണെന്ന ചോദ്യത്തോടാണ് ക്ഷുഭിതനായത്. കാറിനു സമീപത്ത് നിന്ന ദൃശ്യ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയാണ് സുരേഷ് ഗോപി മടങ്ങിയത്. 

മുൻ എം.എൽ.എ  അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് ആദ്യം പരാതി നൽകി. ഇതിന് പിന്നാലെ സുരേഷ് ഗോപി തന്നെ സിറ്റി പൊലീസ് കമ്മീഷണർക്ക് മറ്റൊരു പരാതി അയച്ചു. ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുവിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി. തന്റെ വഴി തടഞ്ഞു. ഈ പരാതിയിലാണ് ജാമ്യമില്ല കുറ്റം ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന മാധ്യമപ്രവർത്തകർക്ക് എതിരെയാണ് കേസ്. 

 

തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ്  പൊലീസ് കേസെടുത്തത്. മൊഴിയെടുക്കാൻ മുൻ എംഎൽഎ :  അനിൽ അക്കരയെ പൊലീസ് ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. രാമനിലയം ഗസ്റ്റ് ഹൗസിൽ പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് സുരേഷ്ഗോപി കേന്ദ്രത്തോട് പരാതിപ്പെട്ടു. സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ ആവശ്യപ്പെട്ടു. 

On the complaint of Suresh Gopi, the police registered a case against the visual media workers

on-the-complaint-of-suresh-gopi-the-police-registered-a-case-against-the-visual-media-workers

ENGLISH SUMMARY:

On the complaint of Union Minister Suresh Gopi, the police registered a case against visual media workers in Thrissur