മലയാള സിനിമയിലെ തുറന്നുപറച്ചിലുകള്‍ക്കുള്ള പിന്തുണ കോണ്‍ക്ലേവ് വേദിയിലും ശക്തമായി മുഴങ്ങി. നടിമാരുടെ വെളിപ്പെടുത്തലുകളിൽ ചിലർ പുലർത്തുന്ന മൗനത്തിന് അർഥമുണ്ടെന്ന് സംവിധായകൻ ജിയോ ബേബി തുറന്നടിച്ചു. സിനിമ ഒരുപാട് അനീതിയുള്ള സ്ഥലമാണെന്നും അവിടെ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ചവര്‍ മിടുക്കികളാണെന്നും കനി കുസൃതി. മാറ്റങ്ങൾ നല്ലതിനാണെന്നും നീതി നടപ്പാകണമെന്നും സംവിധായകരായ രാഹുൽ സദാശിവവും ചിദംബരവും അഭിപ്രായപ്പെട്ടു.
ഏതാനും പെണ്ണുങ്ങൾ മലയാള സിനിമയിൽ വിപ്ലവം കൊണ്ടുവന്നുവെന്ന് ജിയോ ബേബി. ഇപ്പോൾ നടക്കുന്ന വിസ്ഫോടനം നേരത്തെ നടക്കേണ്ടിയിരുന്നു. ചിലര്‍ തുടരുന്ന മൗനത്തിനും വിമര്‍ശനം.
ഇത് കൊടുങ്കാറ്റല്ല. നല്ല ലക്ഷണങ്ങളെന്നും നീതി പുലരണമെന്നും ചിദംബരം സിനിമയിലെ സ്ത്രീ പ്രാതിനിധ്യം കൂടണമെന്നും എന്നാല്‍ അത് സ്വാഭാവികമായി വര്‍ധിക്കേണ്ടതെന്നും രാഹുല്‍ സദാശിവന്‍ തുറന്നുപറച്ചിലുകള്‍ക്ക് കയ്യടിക്കുകയാണ് കനി കുസൃതി. കാനില്‍ പുരസ്കാരം നേടിയ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പൊന്നാടയണിയിച്ചു