ലൈംഗിക പീഡന കേസില്‍ പ്രതിയായ എം. മുകേഷ് എം.എല്‍.എരാജി വയ്ക്കേണ്ടെന്ന സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍‌ രാജിവച്ചില്ലെന്ന ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ നിലപാടിനാണ് വിമര്‍ശനം. അവര്‍ ചെയ്തു നമ്മളും എന്ന വാദം തെറ്റാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍‌ രാജിവച്ചില്ലെന്ന നിലപാടിനാണ് വിമര്‍ശനം. മുകേഷിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പാർട്ടി വെബ്സൈറ്റിലെ ലേഖനത്തില്‍ ബൃന്ദ നിലപാട് വ്യക്തമാക്കി. കുറ്റാരോപിതരെ സംരക്ഷിക്കുന്നുവെന്ന കോൺഗ്രസ് വാദത്തിന് മറുപടിയാണ് മുകേഷിനെതിരായ കേസെന്നും സിപിഎം ദേശീയ നേതൃത്വത്തിലെ വനിതാ നേതാവ് ചൂണ്ടിക്കാട്ടി. 

ഇതിനിടെ  സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു മുകേഷിന്‍റെ രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളിൽനിന്നുപോലും സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്  തിരുവനന്തപുരത്ത് ചേരും.  പൊലീസ് സുരക്ഷയില്‍  മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് ഇറങ്ങി. കൊച്ചിയിലേക്കെന്നാണ് സൂചന  

ENGLISH SUMMARY:

Vrinda Karat rejected the argument of party leaders that Mukesh should not resign