കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിനെതിരെ വകുപ്പുതല അന്വേഷണം. വടകര ആറങ്ങോട്ട് എൽ.പി. സ്കൂള്‍ അധ്യാപകനായ റിബേഷിനെതിരായ അന്വേഷണത്തിന് തോടന്നൂര്‍ എഇഒയെ ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ് .
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ റിബേഷിനു പങ്കുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
എന്നാല്‍ റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും പൂർണപിന്തുണ നൽകുമെന്നുമായിരുന്നു ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ നിലപാട്.