arjun-ayanki

TOPICS COVERED

ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ സ്വർണക്കടത്ത് പ്രതി അർജുൻ ആയങ്കി ഉൾപ്പടൈ എട്ട് സി പി എം പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സജിത്ത് , ജോബ് ജോൺസൺ, സുജിത്ത്, ലജിത്ത്, സുമിത്ത്, ശരത്, സായൂജ് എന്നിവരാണ് മറ്റു ഏഴ് പ്രതികൾ. അർജുൻ ആയങ്കി കേസിലെ അഞ്ചാം പ്രതിയാണ്. 2017 ൽ അഴീക്കോട് വെള്ളക്കലിൽ ബി ജെ പി പ്രവർത്തകരായ നിധിൻ, നിഖിൽ എന്നിവരെ ആക്രമിച്ച കേസിലാണ് ശിക്ഷ . പ്രതികൾ ഓരോരുത്തരും 25,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.

ENGLISH SUMMARY:

Eight CPM workers, including Arjun Ayanki, have been sentenced to 5 years in prison in the case of attacking BJP workers