ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ട്രോമ കെയറിൽ വാതക ചോർച്ച എന്ന് സംശയം. ട്രോമാ ഐ.സി.യുവിലെ രോഗികൾക്ക് ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്ന് മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്നിരക്ഷാ സേന എത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ശുചികരണത്തിന് ഉപയോഗിക്കുന്ന ലോഷനുകളുടെ രൂക്ഷഗന്ധമാകാം അസ്വസ്ഥതയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. അഗ്നിശമന സേന ശുചീകരണം നടത്തി. കൂടുതൽ നിരീക്ഷണം നടത്തിയ ശേഷം രോഗികളെ വീണ്ടും പ്രവേശിപ്പിക്കും.

ENGLISH SUMMARY:

Gas leak suspected in Alappuzha Medical College trauma care