ഇന്ത്യയിൽ യുവാക്കൾക്ക് അവസരങ്ങളുണ്ടെന്നും അത് ഉപയോ​ഗിക്കുന്നുണ്ടോ എന്നതിൽ സംശയമാണെന്നും ജെയിൻ സർവകലാശാല ന്യൂ ഇനിഷേറ്റീവ് ഡയറക്ടർ ഡോ. ടോം എം ജോസഫ്. മനോരമ ന്യൂസ് കോൺക്ലേവിലെ എഡ്യുക്കേഷൻ അറ്റ് ദി ക്രോസ്റോഡ് എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പ്, സയൻസ്, ടെക് മേഖലകളിൽ ഇന്ത്യയിൽ വലിയ അവസരമുണ്ട്. യുണിക്കോൺ പദവി നേടിയ നിരവധി സ്റ്റാർട്ടപ്പുകളുണ്ട്. ഈ അവസരം ലഭിക്കുന്നുണ്ടോ എന്നും പ്രചോദനം ലഭിക്കുന്നുണ്ടോ എന്നുള്ള സംശയവും അദ്ദേഹം ഉന്നയിച്ചു. 

രാജ്യാന്തര തലത്തിലെ വലിയ സർവകലാശാലകൾ നോക്കുന്ന വിദ്യാർഥികളെ പിടിച്ചുനിർത്താൻ പറ്റുന്ന സർവകലാശകൾ ഇന്ത്യയിലില്ല. സർക്കാറിന് 140 കോടിക്ക് അവസരം നൽകാൻ പരിധിയുണ്ട്. നല്ല നയം കൊണ്ടുവരിക, നിയന്ത്രണാധികാരിയായി മാറാനും പറ്റും. വിദ്യാഭ്യാസ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്ന പോളിസി സർക്കാർ കൊണ്ടുവരാനും മികച്ച  സാഹചര്യം ഉണ്ടാക്കുകയും ചെയ്യണം. ബാക്കി വിദ്യാർഥികളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ സർവകലാശാലയ്ക്കും ഓരോ വിഷയങ്ങളിൽ പ്രാധാന്യമുണ്ടാകും. ഏത് വിഷയം നോക്കുന്നോ അത് അടിസ്ഥാനമാക്കിയാകണം തിരഞ്ഞെടുക്കേണ്ടത്. മികച്ച സൗകര്യം തരുന്നവ നോക്കി തിരഞ്ഞെടുക്കണമെന്നും ഡോ. ടോം എം ജോസഫ് പറഞ്ഞു.

ENGLISH SUMMARY:

Manoramanews conclave 2024 Jain university new initiative director Tom M Joseph on Indian Students