വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 11 ലധികം സീറ്റുകൾ നേടുമെന്ന് ബിജെപി ദേശിയ നിർവഹകസമിതി അം​ഗം വി മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് നില പ്രകാരം കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലുള്ളത്. ഇത് വർധിക്കും. അതിനൊപ്പം ബിജെപി നേമം തിരിച്ചുപിടിക്കുമെന്നും വി. മുരളീധരൻ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്റെ മുഴുവൻ പിന്തുണയും എൽഡിഎഫിനും യുഡിഎഫിനും കിട്ടിയില്ല. സിപിഎമ്മിന് വോട്ട് ചെയ്യുന്നവർക്കിടയിൽഭൂരിപക്ഷ സമുദായം അടക്കം മാറി ചിന്തിച്ചു. കേരളത്തിൽ വരുന്ന മാറ്റം അവർക്ക് മനസിലാകുന്നില്ലെങ്കിൽ ഭാവിയിലിത് ബിജെപിക്ക് ഗുണകരമാണെന്നും വി മുരളീധരൻ പറഞ്ഞു. 

പഞ്ചായത്തിൽ ജയിക്കുന്ന പാർട്ടിയിൽ നിന്ന് ലോക്സഭയിലേക്ക് ജയിക്കുന്ന പാർട്ടിയായി. വരാനിക്കുന്ന തിരഞ്ഞെടുപ്പിന് ഒന്നര വർഷകാലമുണ്ട്. തിരഞ്ഞെടുപ്പിൽ തിരിച്ചുവരണമെങ്കിൽ സർക്കാർ നിലപാടിൽ സമീപനത്തിൽ എന്ത് മാറ്റം വരുത്തിയെന്ന് മുരളീധരൻ ചോദിച്ചു. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ചാണ്. രാജ്യസഭ എംപിമാരിൽ ഹിന്ദു സമൂഹത്തിന്റെ എണ്ണം ചൂണ്ടിക്കാട്ടി വെള്ളപ്പള്ളി നടേശൻ ലേഖനമെഴുതിയപ്പോൾ സിപിഎമ്മും കോൺ​ഗ്രസും അദ്ദേഹത്തെ എതിർത്തു. മാസപ്പടി വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ സമീപനം കണ്ടു. വീണ ജോർജിന് കുവൈറ്റിൽ പോകാൻ സാധിക്കാത്ത വിഷയത്തിൽ പ്രതികരിച്ചത് പ്രതിപക്ഷ നേതാവാണ്. ഈ സമീപനം തുടരുന്നത് ബിജെപിക്ക് അനൂലമാണെന്നും മുരളീധരൻ പറഞ്ഞു.

ENGLISH SUMMARY:

Manoramanews conclave 2024 V Muraleedharan on Kerala BJP Assembly election