മലയാളികളുടെ സംവാദവേദി മനോരമ ന്യൂസ് കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് കോണ്‍ക്ലേവിന് തുടക്കമായത് . ദുരന്തബാധിതരുടെ ജീവിതം വേഗത്തില്‍ പഴയപോലെ ആകട്ടെയെന്ന് രാജ്നാഥ് സിങ് . വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സേനകളുടെ പങ്ക് പ്രശംസനീയം. മോദി സര്‍ക്കാരിന്റെ നേട്ടമെണ്ണി രാജ്നാഥ് സിങ്. മോദിയുടെ മൂന്നാമൂഴത്തില്‍ വിദൂരമെന്ന് തോന്നിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇപ്പോള്‍ ശുചിമുറിയില്ലാത്ത വീടില്ല, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബമില്ല. വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങള്‍ ഇല്ലെന്നും രാജ്നാഥ് സിങ് കോണ്‍ക്ലേവില്‍. ലിംഗസമത്വം സാധ്യമാക്കി, സ്ത്രീ ശാക്തീകരണത്തില്‍ ഏറെ മുന്നേറിയെന്നും രാജ്നാഥ് സിങ്.

ENGLISH SUMMARY:

Manoramanews Conclave inagurate by Rajnath Singh