മോഹന്‍ലാല്‍ നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷമുള്ള ആദ്യ പ്രതികരണമാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള മോഹന്‍ലാലിന്‍റെ ആദ്യ പൊതുപരിപാടിയാണ് നാളെ തിരുവനന്തപുരത്ത് നടക്കുന്നത്. അതിനുശേഷം ഉച്ചയ്ക്കുശേഷമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്.
സിനിമാമേഖല ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്‍റെ പൊടുന്നനെയുള്ള രാജിയും ‘അമ്മ’ എക്സിക്യൂട്ടീവ് ഒന്നാകെ പിരിച്ചുവിടുന്ന നടപടിയും ഉണ്ടായത്. ഇതിനുശേഷമുള്ള ആദ്യ പ്രതികരണം എന്ന പ്രാധാന്യവും മോഹന്‍ലാലിന്‍റെ വാക്കുകള്‍ക്കുണ്ട്.