മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് മടങ്ങി . പൊലീസ് സുരക്ഷയിലാണ് തലസ്ഥാനത്തുനിന്ന് തിരിച്ചത്. കൊച്ചിയിലേക്കെന്ന് സൂചന . അതേസമയം, ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ട എം. മുകേഷിന്‍റെ രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തെത്തി . സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളിൽനിന്നുപോലും സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.