jayasurya-case

ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി. തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച്  ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതി തൊടുപുഴ പൊലീസിനു കൈമാറി . . ജയസൂര്യക്ക് എതിരായ ആദ്യ പരാതിയില്‍ രഹസ്യ മൊഴി എടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.   തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന നടൻ സിദ്ദിഖിനെതിരായ പരാതി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും.  പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിനുശേഷം സിദ്ദിഖിനെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടക്കും

 
ENGLISH SUMMARY:

One more case against actor jayasurya