സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്ന് നടി ചാര്‍മിള മനോരമ ന്യൂസിനോട്. തന്‍റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചത്. ഹരിഹരന്‍ പരിണയം എന്ന സിനിമ എടുക്കാന്‍ പോകുന്നുവെന്നും വന്ന് പരിചയപ്പെടണമെന്നും പറഞ്ഞു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്കും വിഷ്ണുവിനും ആ സിനിമ നഷ്ടപ്പെട്ടുവെന്നും ചാര്‍മിള പറയുന്നു
‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്റേയും അസിസ്റ്റന്‍ഡിന്‍റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു. റിസപ്ഷനിസ്റ്റും പീഡനശ്രമത്തിന് കൂട്ടുനിന്നു. മുറിയില്‍നിന്ന് ഇറങ്ങിയോടിയാണ് പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത് . ഇറങ്ങിയോടിയ തന്നെ രക്ഷിച്ചത് ഹോട്ടലിന് പുറത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ്. അടുത്ത കാലത്ത് ഇല്ലാത്ത ഷൂട്ടിന് ബുക്ക് ചെയ്തും അഡ്ജസ്റ്റ്മെന്‍റ് ആവശ്യപ്പെട്ടു. ദുരനുഭവങ്ങള്‍ കൂടുതല്‍ മലയാള സിനിമയിലായിരുന്നു. വഴങ്ങാത്തതിനാല്‍ അവസരങ്ങള്‍ കുറഞ്ഞെന്നും നടി പറഞ്ഞു.