ഫെഫ്ക മൗനം പാലിച്ചതല്ലെന്നും യൂണിയനുകളുടെ അഭിപ്രായം തേടുകയായിരുന്നുവെന്നും സംവിധായകന്‍  ബി.ഉണ്ണികൃഷ്ണന്‍. ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്ന് സിനിമാ സംഘടനകളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇതിന്  തയാറായിരുന്നു.  ചിലര്‍ പക്ഷേ ശക്തമായി എതിര്‍ത്തു. ആ എതിര്‍ത്തവര്‍ പിന്നീട് പുരോഗമന നിലപാട് പറ‍ഞ്ഞെത്തിയെന്നും  ബി.ഉണ്ണിക്കൃഷ്ണന്‍  പറഞ്ഞു