ലൈംഗീകാരോപണ കേസില്‍ ഉള്‍പ്പെട്ട മുകേഷ് എംഎല്‍എയെ വീണ്ടും തുണച്ച് സിപിഎം. മുകേഷിന്റെ രാജിയില്‍ വലിയ പ്രചാരണമുണ്ടായെന്നും വിശദമായി പരിശോധിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസില്‍ പെട്ട എം.എല്‍.എമാരുടെ എണ്ണം പറഞ്ഞായിരുന്നു പ്രതിരോധം. ഇവരാരും രാജിവച്ചിട്ടില്ല. മന്ത്രിമാരായിരുന്നവര്‍ രാജിവച്ച അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമാ നയകരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ പുറത്താക്കും. മുകേഷിന് കേസില്‍ യാതൊരു ആനുകൂല്യവും ഉണ്ടാകില്ല.

ഇന്ത്യയില്‍ ആദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നത്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ നടപ്പാക്കി. കമ്മിറ്റിയാണ്, ജുഡീഷ്യല്‍ കമ്മിഷന്‍ അല്ലെന്ന് തിരിച്ചറിയണം.

കോണ്‍ക്ലേവിനെതിരായ ചിലരുടെ വിമര്‍ശനങ്ങളില്‍ കാര്യമില്ല. അന്വേഷണം ശക്തമായി മുന്നോട്ട് പോകും. വെളിപ്പെടുത്തലുകളില്‍ പതിനൊന്നെണ്ണത്തില്‍ സര്‍ക്കാര്‍ കേസെടുത്തു. ഭരണകക്ഷി എം.എല്‍.എയ്ക്ക് എതിരെ വരെ കേസെടുത്തു. ആരെയും സംരക്ഷിക്കുക എന്നത് നിലപാട് സർക്കാർ നിലപാട് അല്ല

ENGLISH SUMMARY:

CPM suppport Mukesh MLA