TOPICS COVERED

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നതായി മഹിള കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ സെക്രട്ടറി സിമി റോസ്ബെല്‍ ജോണ്‍. പഴയ തലമുറ വനിത നേതാക്കളെ അവഗണിക്കുകയാണ്. നേരായ മാര്‍ഗത്തിലൂടെ അല്ലാതെ പദവികള്‍ നേടുന്നവര്‍ പാര്‍ട്ടിയിലുണ്ട്.  പദവികള്‍ ലഭിക്കുന്നതിന് നേതാക്കളുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കേണ്ടതുണ്ട്. നേതാക്കളില്‍ നിന്ന് നേരിട്ട മോശം അനുഭവം പല വനിത നേതാക്കളും തന്നോട് പങ്കുവച്ചതിന്‍റെ തെളിവുകളുണ്ട്. തനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇക്കാര്യത്തില്‍ നിസ്സാഹയനാണെന്നും സിമി റോസ്ബെല്‍ ജോണ്‍ പറഞ്ഞു. 

ENGLISH SUMMARY:

'Women face exploitation in Congress'