charmila-actress

സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്ന് നടി ചാര്‍മിള മനോരമ ന്യൂസിനോട്. തന്‍റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചത്. ഹരിഹരന്‍ പരിണയം എന്ന സിനിമ എടുക്കാന്‍ പോകുന്നുവെന്നും വന്ന് പരിചയപ്പെടണമെന്നും പറഞ്ഞു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്കും വിഷ്ണുവിനും ആ സിനിമ നഷ്ടപ്പെട്ടുവെന്നും ചാര്‍മിള പറയുന്നു

 

‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്റേയും അസിസ്റ്റന്‍ഡിന്‍റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു. റിസപ്ഷനിസ്റ്റും പീഡനശ്രമത്തിന് കൂട്ടുനിന്നു. മുറിയില്‍നിന്ന് ഇറങ്ങിയോടിയാണ് പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത് . ഇറങ്ങിയോടിയ തന്നെ രക്ഷിച്ചത് ഹോട്ടലിന് പുറത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ്. അടുത്ത കാലത്ത് ഇല്ലാത്ത ഷൂട്ടിന് ബുക്ക് ചെയ്തും അഡ്ജസ്റ്റ്മെന്‍റ് ആവശ്യപ്പെട്ടു. ദുരനുഭവങ്ങള്‍ കൂടുതല്‍ മലയാള സിനിമയിലായിരുന്നു. വഴങ്ങാത്തതിനാല്‍ അവസരങ്ങള്‍ കുറഞ്ഞെന്നും നടി പറഞ്ഞു.

ആരുടെയും പേര് പറയില്ലെന്ന് എന്ന് പറഞ്ഞിട്ട് ഹരിഹരന്‍റെ പേര് മാത്രം എന്തിനാണ് പറഞ്ഞതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഞാന്‍ കാരണം വിഷ്ണു ചേട്ടനും ആ സിനിമയിലെ ജോലി നഷ്ടമായി. ഞാന്‍ കാരണം അദ്ദേഹത്തിന്‍റെ അഭിനയിക്കാനുള്ള അവസരം കൂടെ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് പേരു പുറത്തുപറയാന്‍ ഇടയാക്കിയത്. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പേര് പറയില്ലായിരുന്നുവെന്നും ചാര്‍മിള പറഞ്ഞു.വിഷ്ണു ചേട്ടനോട് ചോദിക്കുകയാണ് ഞാന്‍ വരുവോയെന്ന്. 

 

ഞാന്‍ വരില്ലെന്നു പറഞ്ഞപ്പോള്‍ വിഷ്ണു ചേട്ടനെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് എന്തിനാണ്?ചെന്നൈയിലെ വീട്ടിലേക്ക് വളരെ മാന്യതയോടെയാണ് വിളിപ്പിച്ചത്.  പണ്ട് ഇത്തരത്തിലൊരു കമ്മിറ്റി ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ പരാതിപ്പെട്ടെനെയെന്നും താരം പറയുന്നു.

ആരോപണം സ്ഥിരീകരിച്ച് വിഷ്ണു

സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മിള ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് സുഹൃത്ത് വിഷ്ണു.‘അവർ വഴങ്ങുമോ’ എന്നാണ് സംവിധായകൻ ഹരിഹരൻ ചോദിച്ചത്. ചാർമിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ പറഞ്ഞു. ചാർമിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. ഇതിന് ശേഷം പരിണയത്തിൽ അവസരം നഷ്ടപ്പെട്ടു എന്നും വിഷ്ണു മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Actor Charmila levels rape, sexual harassment allegations against director Hariharan