wild-elephant

TOPICS COVERED

ഇടുക്കി ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടുകൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായി കൊമ്പുകോർക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ മുറിവാലന് വിദഗ്ധ ചികിത്സ നൽകി വരവെയാണ് ചരിഞ്ഞത് .

 

ഒരാഴ്ച മുമ്പ് ചക്കക്കൊമ്പനുമായി കൊമ്പുകോർത്തപ്പോഴാണ് മുറിവാലന് പരുക്കേറ്റത്. മുറിവ് വ്രണമായി അണുബാധയേറ്റതോടെ കൊമ്പൻ വനത്തിൽ തളർന്നു വീഴുകയായിരുന്നു. മുതുകിൽ ഉണ്ടായിരുന്ന മുറിവാണ് ചരിയാൻ കാരണം 

വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയായുടെ നേതൃത്വത്തിൽ ആനയെ പോസ്റ്റുമോർട്ടം ചെയ്യും. ചിന്നക്കനാൽ മേഖലയിലെ പ്രശ്നക്കാരായ മൂന്ന് കാട്ടുകൊമ്പന്മാരിൽ ഇനി അവശേഷിക്കുന്നത് ചക്കക്കൊമ്പൻ മാത്രമാണ്. മുറിവാലന്റെ ജഡം പോസ്റ്റുമോർട്ടത്തിനുശേഷം വനത്തിൽ മറവ് ചെയ്യും

ENGLISH SUMMARY:

Murivalan death after being stabbed by wild elephant Chakkakomban