ഉരുൾ തകർത്ത വെള്ളാർമല ജി വി എച്ച് എസും മുണ്ടക്കൈ ജി എൽ പി എസും ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. മേപ്പാടിയിൽ പൂർണ സൗകര്യത്തോടെ ഒരുക്കിയ ക്ലാസ് മുറികളിലാണ് സ്കൂൾ താത്കാലികമായി പുനർക്രമീകരിച്ചത്. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക.