വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം. ഒാണ്‍ലൈന്‍യോഗം പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കാവും ആദ്യ പരിഗണന. അപകടമേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പുനരധിവാസം രണ്ടാംഘട്ടത്തിലാകും. പുനരധിവാസത്തിലെ പിഴവുകള്‍ മനോരമ ന്യൂസ് ലൈവത്തണിലൂടെയാണ് പുറത്തുവന്നത്.
Read Also: മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസ കരട് പട്ടികയില്‍ അപാകത; പ്രതിഷേധിച്ച് ദുരന്തബാധിതര്‍
സർക്കാർ പുറത്തുവിട്ട മുണ്ടക്കൈ ചൂരൽമല പുനരധിവാസ കരടു പട്ടികയെ ചൊല്ലി വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അർഹരായ നിരവധി ദുരന്തബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നറിയിച്ചാണ്
മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ദുരന്തബാധിതർ പ്രതിഷേധവുമായെത്തിയത്. ഉടൻ യോഗം ചേർന്ന് പരാതി പരിഹരിക്കുമെന്ന എഡിഎമ്മിന്റെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ആരെയും ഒഴിവാക്കൽ അല്ല സർക്കാരിന്റെ ലക്ഷ്യമൊന്നും കോടതിയുടെ തീരുമാനം കൂടി വന്നാൽ സ്വിച്ചിട്ടാൽ ലൈറ്റ് കത്തുന്ന വേഗത്തിൽ പുനരധിവാസം നടത്തുമെന്നും കെ രാജൻ പ്രതികരിച്ചു
388 കുടുംബങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഇന്നലെ പുറത്തു വിട്ട കരട് പട്ടികയെ ചൊല്ലി ദുരന്തബാധിതരും ജനപ്രതിനിധികളും മേപ്പാടി പഞ്ചായത്ത് ഓഫിസിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. എല്‍എസ്ഡിഡി ജോയിന്റ് ഡയറക്ടർ വിളിച്ച് ചേർത്ത് യോഗത്തിലായിരുന്നു പ്രതിഷേധം. അർഹരായ നിരവധി പേരെ പട്ടികയിൽ ഉൾപ്പെടുത്താനുണ്ടെന്നും പട്ടികയിൽ നൂറോളം ഇരട്ടിപ്പ് നടന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വയനാട് എഡിഎം: കെ. ദേവകി നേരിട്ടത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പട്ടികയിലുൾപെടാത്ത അർഹരുണ്ടെങ്കിൽ ഉടൻ ചേർക്കുമെന്ന് എഡിഎം പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.
ജില്ലാ ദുരന്തനിവാരണ സമിതി ഉടൻ യോഗം ചേർന്ന് വിഷയം പരിഹരിക്കും. മേപ്പാടി പഞ്ചായത്ത് നേരത്തെ തയ്യാറാക്കിയ കരട് പട്ടിക കൂടി പരിഗണിച്ചേ അന്തിമ പട്ടിക തയ്യാറാക്കൂ എന്നും എഡിഎം ഉറപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ആർക്കും ആശങ്ക വേണ്ട അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂവെന്നും 15 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പരാതികൾ നൽകാമെന്നും റവന്യൂ മന്ത്രി കെ. രാജൻ തൃശൂരിൽ പ്രതികരിച്ചു.
ഇപ്പോഴത്തെ ലിസ്റ്റ് അന്തിമമല്ലെന്നും ദുരന്തത്തിൽപ്പെട്ട ഒരാളും ഒഴിവാകില്ലെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി സബ്കലക്ടരാണ് കരട് പട്ടിക തയ്യാറാക്കിയത്. നേരത്തെ കരട് തയ്യാറാക്കുന്ന സമിതിയിലേക്ക് പഞ്ചായത്ത് അംഗങ്ങളെയോ മറ്റു ജനപ്രതിനിധികളെയോ ഉൾപ്പെടുത്താത്തതിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. എല്ലാ ആശങ്കകളും പരിഹരിച്ച് 30 ദിവസത്തിനകം അന്തിമ പട്ടിക പുറത്തിറക്കും എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.