ഫയല്‍ ചിത്രം

നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതെന്ന് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം. സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖിന്‍റെ വാദം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സിദ്ദിഖിന്‍റെ ഹർജി.  തിരുവനന്തപുരം മ്യൂസിയം പൊലീസ്  റജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പരാതിയിലെ ആരോപണങ്ങൾ തെറ്റെന്ന് ഹർജിയിലുണ്ട്. ആരോപണങ്ങൾ പരാതിക്കാരി നേരത്തെ സമൂഹമാധ്യമങ്ങൾ വഴി ഉന്നയിച്ചതാണെന്നും ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഹർജി കോടതി നാളെ പരിഗണിക്കും.