nivin-pauly3

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ.കെ.സുനില്‍ രണ്ടാംപ്രതിയും. തൃശൂര്‍ സ്വദേശിയായ സുനില്‍ അറിയപ്പെടുന്നത് രാഗം സുനില്‍ എന്ന പേരിലാണ്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി . എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരും പ്രതികള്‍ 

 

അതേസമയം, യുവതി ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ പീഡന ആരോപണമില്ല. നിവിന്‍പോളിയും കൂട്ടരും മര്‍ദിച്ചുവെന്നായിരുന്നു ഈ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശുപത്രി രേഖകള്‍ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ല

ENGLISH SUMMARY:

Sexual abuse case against actor Nivin pauly