thrissur-bus-theft-3

തൃശൂര്‍ കുന്നംകുളത്ത് നിന്ന് മോഷണം പോയ സ്വകാര്യബസ് കണ്ടെത്തി. ഗുരുവായൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലാണ് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നംകുളം–ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന ഷോണി ബസ് ആണ് മോഷണം പോയത്. പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയെന്നാണ് മുൻ ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ ഷംനാദിനെ കുന്നംകുളം പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുന്നംകുളം പുതിയ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷണം പോയത്. കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഷോണി’ ബസ്, പുലർച്ചെ 4.10ന് മോഷ്ടാവ് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ പഴയ ബസ് സ്റ്റാന്റിലെ സിസിടിവി കാമറയിലും 4.19ന് ചാട്ടുകുളത്തെ സിസിടിവി കാമറയിലും പതിഞ്ഞിരുന്നു.

 

രാവിലെ ബസ് എടുക്കുന്നതിനായി സ്റ്റാന്റിൽ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം ഉടമ മനസ്സിലാക്കുന്നത്. വൈകാതെ കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബസ് ഗുരുവായൂർ ഭാഗത്തേക്ക് പോയതായി മനസ്സിലാക്കി. പിന്നാലെ ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY:

Thrissur stolen bus recovered