തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം ആസൂത്രിതമെന്ന് പൊലീസ്. മരിച്ച ജീവനക്കാരി വൈഷ്ണവയെ ഭർത്താവ് തീകൊളുത്തിയതെന്ന് വ്യക്തമായി. തീപിടുത്തമുണ്ടായ ഓഫീസിൽ നിന്ന് പെട്രോള്‍ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പി കണ്ടെത്തി. പെട്രോളിന്‍റെയൊ മണ്ണെണ്ണയുടെയൊ സാന്നിധ്യം ഫൊറന്‍സിക്ക് പരിശോധനയില്‍ തെളിഞ്ഞു. തീപിടുത്തമുണ്ടായ ഓഫീസിൽ നിന്ന് പൊലീസ് കത്തി കണ്ടെത്തി.,മരിച്ചത് രണ്ടാം ഭർത്താവ് ബിനുകുമാർ ആണോയെന്ന്തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. 

ഭാര്യ വൈഷ്ണയ്ക്ക് കുത്തേറ്റതായും സംശയിക്കുന്നു. ഓഫിസില്‍ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം ഭര്‍ത്താവ് ബിനു തീയിട്ടതാകാമെന്ന് പൊലീസ് നിഗമനം.  വൈഷ്ണവി  ഓഫീസിലെ ജീവനക്കാരിയാണ്. 

ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെ ആയിരുന്നു പാപ്പനംകോട് ജങ്ഷനിലെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കടമുറി പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. മരിച്ച വൈഷ്ണവ നാല് വർഷമായി വിവാഹബന്ധം വേർപ്പെടുത്തി പാപ്പനംകോട് ദിക്കു ബലിക്കളത്തിന് സമീപം വടയ്ക്ക് താമസിക്കുകയാണ്. ഷോർട്ട് സർക്യുട്ടാണ് അപകട കാരണമെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ , ഷോർട്ട് സർക്യുട്ട് അല്ല അപകട കാരണമെന്ന് കെഎസ്‌ഇബി സ്‌Lfരീകരിച്ചു. ഇതോടെയാണ് കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചത്. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടിയും, ജി ആർ അനിലും പറഞ്ഞു. 

പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. രാവിലെ സ്ഥാപനത്തിനുള്ളിൽ ഒരാൾ എത്തി ബഹളം വെച്ചിരുന്നതായും സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, വി ശിവൻകുട്ടി, ജില്ലാ കലക്ടർ അനുകുമാരി സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ അപകടസ്ഥലത്ത് എത്തി പ്രഥമിക പരിശോധന നടത്തി.

ENGLISH SUMMARY:

Two die in a major fire outbreak at insurance office in TVM