പി.വി.അന്‍വര്‍ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കും. അന്‍വറിന്‍റെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം. പ്രതികരിക്കേണ്ട സമയത്ത് കേന്ദ്രനേതൃത്വം പ്രതികരിക്കുമെന്ന് എം.എ. ബേബി പറഞ്ഞു. എഡിജിപി അജിത് കുമാറിന് എതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. 12.30 ന് പൊലീസ് ആസ്ഥാനത്താണ് ഡിജിപി വിളിച്ച യോഗം
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെങ്കില്‍ പരിശോധിക്കുമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. എല്ലാം ഭംഗിയായി നടന്നാലും ആര്‍ക്കെങ്കിലും വീഴ്ച വരാമല്ലോ. അന്‍വറിന്‍റെ ആരോപണം കഴിഞ്ഞില്ലേ. ഇന്നലെ അദ്ദേഹം തന്നെ അവസാനിപ്പിച്ചില്ലേ എന്നും വിജയരാഘവന്‍ പറഞ്ഞു.